പ്രണയം പറഞ്ഞ് ഹലാല്‍ ലവ് സ്റ്റോറി

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്‌റ്റോറിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തിന്റെയും ഗ്രേസിന്റെയും കഥാപാത്രങ്ങളെയാണ് ഫസ്റ്റ്‌ലുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Here is the first look of HALAL LOVE STORY.. a movie I am so looking forward to in 2020!! ✨…

Posted by Indrajith Sukumaran on Thursday, January 9, 2020

പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയും സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ബിജിബാല്‍ ഷഹബാസ് അമന്‍ എന്നിവരാണ് സംഗീതം ഒരുക്കുന്നത്. മുഹ്‌സിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.