മിന്നല്‍ മുരളിക്ക് ശേഷം ‘ നാലാംമുറ’ ക്ക് ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരം… വീഡിയോ വൈറല്‍

മിന്നല്‍ മുരളി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗുരു സോമസുന്ദരം. മലയാളം സിനിമകളില്‍ അതിനു മുന്‍പ് വേഷമിട്ടിട്ടുണ്ടെങ്കിലും, മിന്നല്‍ മുരളിയിലെ ഷിബു എന്ന കഥാപാത്രം അദ്ദേഹത്തിന് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടികൊടുത്തു. മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഗുരു സോമസുന്ദരം. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന സിനിമയിലൂടെയാണ് അദ്ദേഹം അടുത്ത് മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ബിജു മേനോനും ഈ ചിത്രത്തിലൊരു മുഖ്യ വേഷത്തിലെത്തുന്നു.

ലക്കി സ്റ്റാര്‍ എന്ന ഹിറ്റ് സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ നാലാം മുറ ‘. ഒരു വലിയ താരനിര ഒന്നിക്കുന്ന ചിത്രം അതിന്റെ അവസാന വട്ട പ്രവര്‍ത്തനങ്ങളിലാണ്. നാലാംമുറക്ക് വേണ്ടി മലയാളം ഭാഷ വായിക്കാന്‍ പഠിച്ച ശേഷം ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍ ആകുകയാണ്. തമിഴ്‌നാട് സ്വദേശിയായ താരം മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ എടുക്കുന്ന എഫോര്‍ട്ടിനു കൈയടി നല്‍കുകയാണ് പ്രേക്ഷകര്‍ ഇപ്പോള്‍.

സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥന്‍ ഛായാഗ്രഹണവും കൈലാസ് മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. പശ്ചാത്തല സംഗീതം – ഗോപീ സുന്ദര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജന്‍, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്. മേയ്ക്കപ്പ് – റോണക്‌സ് സേവിയര്‍ . ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – എന്റര്‍ടൈന്മെന്റ് കോര്‍ണര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. കിഷോര്‍ വാരിയത്ത് ഡടഅ, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് നാലാം മുറ നിര്‍മിക്കുന്നത്.