തനിക്ക് പാല്‍ക്കുപ്പി തന്ന കുഞ്ചാക്കോയ്ക്ക് ഒന്നൊന്നര മറുപടിയുമായി ഗിന്നസ് പക്രു..

അടുത്തിടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോയും ഗിന്നസ് പക്രുവും ഒന്നിച്ചുള്ള ഒരു രസകരമായ ട്രോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പക്രുവിനെ മടിയിലിരുത്തി ഒരു കുപ്പിയെടുത്ത് അമ്മ കുഞ്ഞിന് പാല്‍ നല്‍കുന്ന പോലെ അഭിനയിക്കുന്ന കുഞ്ചാക്കോയേയും ഒപ്പം അതിനൊത്ത് ഒരു കുഞ്ഞിനെപ്പോലെ അഭിനയിക്കുന്ന ഗിന്നസ് പക്രുവിനെയുമാണ് ട്രോളില്‍ കാണുന്നത്. ഈ ട്രോള്‍ കുഞ്ചാക്കോ പിന്നീട് ഗിന്നസ് പക്രുവിന് അയച്ചുകൊടുത്തപ്പോള്‍ ഒരൊന്നന്നര മറുപടിയാണ് ഗിന്നസ് പക്രു നല്‍കിയത്. ഈയിടെ ഒരച്ഛനായ കുഞ്ചാക്കോ ”അന്ന് തന്നെ വെച്ച് പ്രാക്ടീസ് ചെയ്യുകയായിരുന്നല്ലേ” എന്നായിരുന്നു പക്രുവിന്റെ ചോദ്യം. പക്രുവിന്റെ രസകരമായ മറുപടി താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഈയിടെയാണ് ഏറെ കാത്തിരിപ്പിന് ശേഷം കുഞ്ചാക്കോയ്ക്ക് ഒരു കുഞ്ഞു ജനിക്കുന്നത്. ഇസഹാക് കുഞ്ചാക്കോ എന്ന പേരിട്ടിരിക്കുന്ന തന്റെ മകന്റെയും ഭാര്യ പ്രിയയുടെയും ചിത്രമെല്ലാം കുഞ്ചാക്കോ തന്റെ പേജിലൂടെ പങ്കുവെച്ചിരുന്നു.