കാവലായവര്‍ക്ക് കലാലോകത്തിന്റെ കൃതഞ്ജതാ ഗീതം

','

' ); } ?>

കോവിഡ് മഹാമാരിയെ അതിജീവിയ്ക്കാന്‍ കരുത്തും കാവലുമായവര്‍ക്ക് കലാലോകത്തിന്റെ കൃതഞ്ജതാ ഗീതം. സംഗീതസംവിധാനം നിര്‍വ്വഹിച്ച് ജോസി ആലപ്പുഴയാണ് ഗാനമൊരുക്കിയത്. രാജീവ് ആലുങ്കലിന്റെ വരികളില്‍ നിരവധി സംഗീതപ്രതിഭകള്‍ ഒന്നിച്ചണിനിരന്നിട്ടുണ്ട് എന്നതാണ് പ്രത്യേകത. സ്റ്റീഫന്‍ ദേവസി, ഡര്‍വിന്‍ ഡിസൂസ, വിനീത് എസ്തപ്പാന്‍, എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. ബിജിപാല്‍, ഗോപി സുന്ദര്‍, അഫ്‌സല്‍, നജീം അര്‍ഷാദ്, ടെന്നിസണ്‍, ശ്വേത, സയനോര, സിതാര, ദിവ്യ എന്നിവരാണ് ഗാനമാലപിച്ചിട്ടുള്ളത്. തേജസ് സതീശനാണ് ചിത്രസംയോജനം നിര്‍വ്വഹിച്ചത്.