അയ്യപ്പന്‍ നായര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കണ്ണമ്മ

മലയാളികളുടെ പ്രിയ താരം ബിജു മേനോന്റെ ജന്മ ദിമാണിന്ന്. നിരവധി താരങ്ങളാണ് പിറന്നാള്‍ ആശംസകളുമായി എത്തിയത്.ഇപ്പോഴിതാ അയ്യപ്പന്‍ നായര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് കണ്ണമ്മ.അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് കണ്ണമ്മ.നടി ഗൗരി നന്ദയാണ് കണ്ണമ്മയായി എത്തി കൈയ്യടി നേടിയത്.

കണ്ണമ്മ : അപ്പോ എങ്ങനെയാ ആഘോഷിക്കുവല്ലേ? …
അയ്യപ്പൻ നായർ : നീ പറയുന്നത് കേട്ട് ഞാൻ എന്തെങ്കിലും ചെയ്യാറുണ്ടോ..
ഇപ്പോ ഒരു കേക്ക് കൊണ്ട് വന്നാൽ ഞാൻ മുറിക്കാം
Happy Birthday Bijuetta , I wish wonderful years come up to you!