കോടതിയില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍: ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്തു

','

' ); } ?>

യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ വിജയ് നായരെ കൈയേറ്റം ചെയ്യുകയും മാപ്പു പറയിക്കുകയും ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് എതിര്‍ത്ത് സര്‍ക്കാര്‍.ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സര്‍ക്കാര്‍ എതിര്‍ത്തത്. ജാമ്യം നല്‍കിയാല്‍ നിയമം കൈയിലെടുക്കാന്‍ അത് മറ്റുളളവര്‍ക്കും പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ അത് നിയമം കൈയിലെടുക്കുന്നവര്‍ക്ക് പ്രചോദനമുണ്ടാകും, കൂടുതല്‍ നിയമലംഘകരുണ്ടാകും എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇവരുടെ ജാമ്യേപേക്ഷ പരിഗണിച്ചത്. ജാമ്യാപേക്ഷയില്‍ ഈ മാസം ഒന്‍പതിന് കോടതി വിധിപറയും. അതേസമയം ഈ വിഷയത്തില്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് മന്ത്രിയുള്‍പ്പെടെ നേരത്തെ രംഗത്തെത്തിയിരുന്നു.