തന്റെ ചിത്രം എന്ന് വെളിച്ചം കാണും..? ഗൗതം മേനോനോട് കാര്‍ത്തിക് നരേന്‍

','

' ); } ?>

കാര്‍ത്തിക് സംവിധാനം ചെയ്ത ചിത്രം നരകാസുരനുമായി ബന്ധപ്പെട്ട് സംവിധായകനും നിര്‍മാതാവുമായ ഗൗതം മേനോനുമായിട്ടുള്ള തര്‍ക്കം ഇത്‌വരെ അവസാനിച്ചിട്ടില്ല. ഗൗതം മേനോന്റെ നിര്‍മാണ കമ്പനിയായ ഒന്‍ട്രാഡ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിച്ച കാര്‍ത്തിക്കിന്റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇപ്പോള്‍ തന്റെ ചിത്രം എപ്പോള്‍ റിലീസ് ചെയ്യും എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ കാര്‍ത്തിക് നരേന്‍.

ഗൗതം മേനോന്റെ ഒരു ട്വീറ്റിന് താഴെയാണ് തന്റെ ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന ചോദ്യവുമായി കാര്‍ത്തിക് എത്തിയത്.’ ഈ ചിത്രം എന്ന് വെളിച്ചം കാണും എന്നറിഞ്ഞിരുന്നെങ്കില്‍ വളരെ സഹായകമാകും സാര്‍. ഈ ചിത്രം എന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന ഒന്നാണ്’ എന്നായിരുന്നു കാര്‍ത്തിക്കിന്റെ ചോദ്യം.

നരകാസുരനായി വേണ്ടത്ര പണം ഗൗതം മേനോന്റെ കമ്പനി ഒന്‍ട്രാഡ ഇന്റര്‍നാഷണല്‍ നല്‍കുന്നില്ലെന്നും അദ്ദേഹത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി പൂര്‍ത്തിയായ തന്റെ ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാക്കുകയാണെന്നും നേരത്തേ കാര്‍ത്തിക് നരേന്‍ പറഞ്ഞിരുന്നു. അരവിന്ദ് സാമി, ഇന്ദ്രജിത്ത്, ആന്‍ഡ്രിയ എന്നിവരാണ് നരകാസുരനില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.