അൽഫോൺസിൻ്റെ ‘ഗോൾഡ്’; പോസ്റ്റര്‍

പൃഥ്വിരാജ്, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗോള്‍ഡിന്റെ പോസ്റ്റര്‍ പുറത്ത്. സിനിമയിലെ കഥാപാത്രങ്ങളെയല്ലാം ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്ററാണ് അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു തുടങ്ങിയ നിരവധി താരങ്ങളെ പോസ്റ്ററില്‍ കാണാം.അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ഗോള്‍ഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. അല്‍ഫോണ്‍സ് തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ പോസ്റ്റര്‍ പങ്കുവച്ചത്. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം, ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോള്‍ഡ്’. എസ് ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയില്‍ അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണിക്കൃഷ്ണനായാണ് നയന്‍താര എത്തുന്നത്. ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗോള്‍ഡ് വേറെ ഒരു ടൈപ്പ് സിനിമയാണ് എന്നും കുറച്ചു നല്ല കഥാപാത്രങ്ങളും നല്ല താരങ്ങളും കുറച്ചു തമാശകളും ഉള്ള ഒരു പുതുമയില്ലാത്ത ചിത്രമാണ് എന്നും അല്‍ഫോന്‍സ് മുന്‍പ് സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. ‘ഗോള്‍ഡ്’ കൂടാതെ അല്‍ഫോന്‍സ് ഫഹദ് ഫാസില്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ‘പാട്ട്’ എന്ന ചിത്രവും അണിയറയിലാണ്.