നടന്‍ ഗോകുലന്‍ വിവാഹിതനായി

','

' ); } ?>

നടന്‍ ഗോകുലന്‍ വിവാഹിതനായി. ധന്യയാണ് വധു. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നിരവധിതാരങ്ങള്‍ ഗോകുലനും ഭാര്യയ്ക്കും വിവാഹആശംസകളുമായി സോഷ്യല്‍മീഡിയയില്‍ സജീവമായി.

ജയസൂര്യ നായകനായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന കോമഡി സിനിമയില്‍ ഗോകുലന്‍ ചെയ്ത ജിംബ്രൂട്ടന്‍ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ഇതേ പേര് വിളിച്ചാണ് ജയസൂര്യ ആശംസയര്‍പ്പിച്ചത്. ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി എന്നിവയാണ് ഗോകുലന്‍ ഭാഗമായ ശ്രദ്ധേയമായ ചില സിനിമകള്‍.