‘എതിരെ’, നായകനായി ഗോകുല്‍ സുരേഷ്

ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘എതിരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമല്‍ കെ. ജോബിയാണ്. സേതുവാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

റഹ്‌മാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നൈല ഉഷയും, വിജയ് നെല്ലിസുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. രമേഷ് പി.പിള്ളയാണ് നിര്‍മാണം.