“അന്ന് കസബയ്‌ക്കെതിരെ പറഞ്ഞതും, ഇന്ന് യാഷിനെ കൊണ്ട് ചെയ്യിക്കുന്നതും ഗീതു തന്നെ”; ടോക്സിക്’ ടീസറിൽ ​ഗീതു മോഹൻദാസിന് വിമർശനം

','

' ); } ?>

യാഷ് നായകനായെത്തുന്ന “ടോക്‌സിക്കിന്റെ” ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ ഗീതു മോഹൻദാസിനെതിരെ വിമർശനവുമായി സൈബർ ലോകം. ആക്ഷനും മാസിനും ഒപ്പം ‘അശ്ലീലത’യും കൂട്ടിച്ചേർത്തതാണ് വിമർശനത്തിന് കാരണം. കസബ സിനിമയുമായി ബന്ധപ്പെട്ട് ​ഗീതു മോഹൻ​ദാസ് ഉൾപ്പടെയുള്ളവർ മുൻപ് പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിലെ വിമർശനം.

“അന്ന് കസബയ്ക്ക് എതിരെ പറഞ്ഞവരാണ് ഇപ്പോൾ, സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ബോർഡർ കഴിഞ്ഞാൽ പ്രശ്നമില്ലെന്നാണോ,യാഷിന്റ ബർത്ത് ഡേയ് ആയിട്ട് ഇങ്ങനെ ഒരു പണി വേണ്ടായിരുന്നു. ഇതെന്തോന്ന് ആണ് എടുത്തു വെച്ചേക്കുന്നേ? പണ്ട് മമ്മൂക്ക കസബയിൽ എന്തോ ചെയ്തു എന്ന് പറഞ്ഞ് ഇവരൊക്കെ എന്തൊക്കെ പറഞ്ഞതാണ്. എന്നിട്ട് ആണ് ഇമ്മാതിരി ഒരു ഐറ്റം”, എന്നാണ് മറ്റൊരാളുടെ പോസ്റ്റ്. യാഷിന്റെ ലുക്ക് കൊള്ളില്ലെന്നും ആകെയുള്ളത് ബിജിഎം മാത്രമാണെന്നും ഇവർ പറയുന്നു. “ടോക്സിക് എന്ന പേരിട്ട് നന്മ പടം എടുക്കില്ലെന്ന് അറിയാം. പക്ഷേ ഇതൊക്ക കുറച്ചു ഓവർ അല്ലേ ഗീതു മോഹൻദാസ്, എന്നിങ്ങനെയാണ് വിമർശനങ്ങൾ.

അതേസമയം, ടീസറിനെ പ്രശംസിക്കുന്നവരും ധാരാളമാണ്. ‘ഇപ്പൊ തന്നെ ജഡ്ജ് ചെയ്യാൻ പോയാൽ മിക്കവാറും വടി പിടിക്കും എന്നാണ് എന്റെ തോന്നൽ. ഒരുപക്ഷെ പടം ഇതൊന്നും ആയിരിക്കില്ല’, “ആണുങ്ങളുടെ ടോക്സിസിറ്റിയെ പറ്റി അല്ലെ പടം. സബ്ജക്ട് അതാണല്ലോ. അപ്പോൾ അതല്ലേ കാണിക്കുന്നത്’, സിനിമ ഇറങ്ങട്ടെ. അതിൽ അവരുടെ നിലപാടിന് വിരുദ്ധമായത് ആണെങ്കിൽ ട്രോളണം. ഇതിപ്പോൾ പോസ്റ്റർ ആൻഡ് ട്രെയ്ലർ അല്ലെ ആയിട്ടുള്ളൂ. കഥ അറിയില്ലല്ലോ”, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. നേരത്തെ പ്രൊമോ വീഡിയോയിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന പേരിലും ഇത്തരത്തിൽ വിമർശനം ഉയർന്നിരുന്നു.

കെജിഎഫ് എന്ന മെ​ഗാ ബ്ലോക് ബസ്റ്റർ ചിത്രത്തിന് പിന്നാലെ യാഷ് നായകനായി എത്തുന്ന ചിത്രം എന്നതാണ് ടോക്സിക്കിന്റെ പ്രധാന യുഎസ്പി. ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റായ എന്നാണ് യാഷിന്റെ കഥാപാത്ര പേര്. ഇത് ഒരു ആഘോഷ ടീസറല്ല,ഇത് ഒരു മുന്നറിയിപ്പാണ്” എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു ടീസർ പുറത്തു വിട്ടത്. യാഷിന്റെ ജന്മദിനത്തിനോടനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകളും ഒരുങ്ങുന്നുണ്ട്. കെ ജി എഫ് 2 വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണു യാഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്.