ജീവിതമൊരു സംഭവമാക്കാന്‍ ‘ഗൗതമന്റെ രഥം’- ട്രെയ്‌ലര്‍ കാണാം

നീരജ് മാധവ് നായകനാകുന്ന ‘ഗൗതമന്റെ രഥം’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍ കുമാറാണ് നിര്‍മിക്കുന്നത്. പുണ്യ എലിസബത്ത് നായികയാവുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, പ്രജോദ് കലാഭവന്‍ എന്നിവര്‍ക്കൊപ്പം കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും അഭിനയിക്കുന്നു. വിഷ്ണു ശര്‍മയാണ് ഛായാഗ്രഹണം. നവാഗതനായ അന്‍കിത് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് അപ്പു ഭട്ടതിരി.