ത്രില്ലടിപ്പിച്ച് ഗരുഡന്‍ ട്രെയിലര്‍

','

' ); } ?>

സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഗരുഡന്റെ ട്രെയിലര്‍ പുറകത്തിറങ്ങി. ലീഗല്‍ ത്രില്ലര്‍ ചിത്രമായാണ് ഗരുഡന്‍ എത്തുന്നത് . ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ ‘അഞ്ചാം പാതിര’യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം നവംബറില്‍ തിയേറ്ററിലെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയ്ക്കൊപ്പം സിദ്ദിഖും ജഗദീഷും വീണ്ടും ഒന്നിക്കുന്നുവെന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

നീതിയ്ക്ക് വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതം വരച്ചുകാണിക്കുന്ന ചിത്രമാണിത്. സുരേഷ് ഗോപിയുടയും ബിജു മേനോന്റെയും കോമ്പിനേഷന് പുറമേ സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, മേജര്‍ രവി, ബാലാജി ശര്‍മ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലാണ് ഗരുഡന്റെ ചിത്രീകരണം നടന്നത്.