‘ഗെയിം ഓഫ് ത്രോൺസ്’ താരം മൈക്കൽ പാട്രിക് അന്തരിച്ചു

','

' ); } ?>

നടനും എഴുത്തുകാരനുമായ മൈക്കൽ പാട്രിക് അന്തരിച്ചു. 35 വയസ്സായിരുന്നു. പങ്കാളി നവോമി ഷീഹാനാണ് മരണവിവരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ദീർഘകാലമായി മോട്ടോർ ന്യൂറോൺ രോഗബാധിതനായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 10 ദിവസം മുൻപാണ് നടനെ വടക്കേ ഐർലൻഡിലെ ഹോസ്‌പൈസിൽ പ്രവേശിപ്പിച്ചത്. ഇവിടെ വച്ചായിരുന്നു അന്ത്യം.

2023 ഫെബ്രുവരി ഒന്നിനാണ് മൈക്കൽ പാട്രിക്കിന് മോട്ടോർ ന്യൂറോൺ രോഗം സ്ഥിരീകരിച്ചത്. ശരീരത്തിലെ പേശികളെ നിയന്ത്രിക്കുന്ന നാഡികൾ ക്രമേണ നശിക്കുന്ന ഗുരുതര രോഗാവസ്ഥയാണിത്. കാലക്രമേണ ഇത് ശരീരചലനം, സംസാരം, ശ്വസനം തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങളെ ബാധിക്കും.

‘ഗെയിം ഓഫ് ത്രോൺസ്’ എന്ന പ്രശസ്ത ടെലിവിഷൻ സീരീസിലുടെയാണ് താരം ശ്രദ്ധ നേടുന്നത്. 2016ൽ പുറത്തിറങ്ങിയ ‘ഗെയിം ഓഫ് ത്രോൺസ്’ സീസൺ ആറിലെ ‘ദ ബ്രോക്കൺ മാൻ’ എന്ന എപ്പിസോഡിലാണ് പാട്രിക് അഭിനയിച്ചത്. നിരവധി ഷേക്സ്പിയർ നാടകങ്ങളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്. ‘ബ്ലൂ ലൈറ്റ്സ്’, ‘ദിസ് ടൗൺ’, ‘ദ സ്പെക്റ്റാക്കുലർ’, ‘ബ്ലാസ്റ്റ്സ് ഫ്രം ദ പാസ്റ്റ്’ തുടങ്ങിയ ടെലിവിഷൻ ഷോകളിലും വേഷമിട്ടു. 2015ൽ പുറത്തിറങ്ങിയ ‘മോർഡ്‌ലിച്ച്ടേൺ – ടോഡ് ഔഫ് ഡെൻ ഫറോർ ഇൻസെൽൻ’ എന്ന ജർമൻ ടെലിവിഷൻ സിനിമയിലാണ് അവസാനമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.