
നടൻ മമ്മൂട്ടിയുടെ ജീവിതം പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തി ബോര്‍ഡ് ഓഫ് സ്റ്റഡീസ്. മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് ഈ ഭാഗം ഉൾപ്പെടുത്തിയിട്ടുള്ളത്. മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയാണ് നടൻ മമ്മൂട്ടി.
കോളേജിലെ പൂർവ വിദ്യാർത്ഥിനിയായ ദാക്ഷായണി വേലായുധന്റെ ജീവിതവും ബി എ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വനിതകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രയത്‌നിച്ച തപസ്വിനിയമ്മ, കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആദ്യ വനിത വക്കീല്‍ ഫാത്തിമ റഹ്മാന്‍, മഹാരാജാസ് കോളജിലെ ആദ്യ പിന്നാക്കക്കാരനായ പ്രിന്‍സിപ്പല്‍ പ്രൊഫ. പി എസ് വേലായുധന്‍ എന്നിവരെയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.