ഫോറന്‍സിക് സെറ്റിലെ യഥാര്‍ത്ഥ സൈക്കോ; വീഡിയോ

ടൊവിനോ തോമസ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ഫോറന്‍സിക് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുള്ള രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തില്‍ അഭിനയിച്ച ധനേഷ് ആനന്ദ്.

ഫോറന്‍സിക് സെറ്റിലെ യഥാര്‍ത്ഥ സൈക്കോ ടൊവിനോയാണെന്നാണ് ധനേഷ് പറയുന്നത്. ടൊവിനോയുടെ അടിയേറ്റ് തലക്ക് മാരകമായി പരിക്കേറ്റ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആശുപത്രിയിലാണെന്നും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് ധനേഷ് പറയുന്നു.

അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. മംമ്ത മോഹന്‍ദാസാണ് നായിക. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം. ജെയ്ക്‌സ് ബിജോയ് സംഗീതം. ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.