പ്രേക്ഷകരെ നിരാശരാക്കാതെ ബസൂക്ക: ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപോർട്ടുകൾ പുറത്തു വിട്ടു

','

' ); } ?>

ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 3.25 കോടി രൂപ നേടി മമ്മൂട്ടി ചിത്രം ബസൂക്ക. ട്രാക്കര്‍മാരായ സാക്നില്‍ക് ആണ് കളക്ഷൻ റിപ്പോർട്ട് ചെയ്തത്. ചിത്രത്തിന് കേരളത്തില്‍ നിന്നു മാത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ 1.50 കോടിയോളം ലഭിച്ചിരുന്നു. മമ്മൂട്ടി ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബസൂക്ക. താരത്തിന്റെ സ്റ്റെയിലിഷ് ലുക്കും വ്യതസ്തമായ വേഷവും പ്രേക്ഷകർ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തു.

നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഡീനോ. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിച്ച ചിത്രം കൂടിയാണ് ബസൂക്ക.