‘ഓപ്പറേഷൻ സിന്ദൂര്‍’ അഭിനന്ദിച്ച് സിനിമ താരങ്ങൾ

','

' ); } ?>

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒൻപത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തതിൽ അഭിനന്ദിച്ച് സിനിമാ താരങ്ങൾ. ‘ഓപ്പറേഷൻ സിന്ദൂര്‍’ എന്ന പേരിലാണ് ആക്രമണം നടപ്പാക്കിയത്. കൃത്യതയുള്ള ഫ്രാൻസ് നിർമിത മിസൈലുകളായ സ്കാൽപ്, ക്രൂയിസ് മിസൈലുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്ക് പ്രചോദനം നൽകി നിരവധി സിനിമാതാരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പിന്തുണ അറിയിക്കുകയും സൈന്യത്തെ അഭിനന്ദിക്കുകയും ചെയ്തു.

‘നീതി നടപ്പാകട്ടെ’ എന്നായിരുന്നു അല്ലു അർജുൻ നടത്തിയ പ്രതികരണം. ‘ഇതാണ് ഇന്ത്യൻ സൈന്യത്തിന്റെ മുഖം, ജയ് ഹിന്ദ്’ എന്ന് ഷെയർ ചെയ്‌തത് ശിവകാർത്തികേയൻ. ജൂനിയർ എൻടിആർ, അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ്, ചിരഞ്ജീവി എന്നിവരും മുന്നോട്ട് വന്നു.

‘ഓപ്പറേഷൻ സിന്ദൂറിൽ നമ്മുടെ സൈന്യത്തിന്റെ സുരക്ഷക്കും ശക്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നു’, എന്ന് ജൂനിയർ എൻടിആർ കുറിച്ചു. ‘ജയ് ഹിന്ദ് കി സേന, ഭാരത് മാതാ കി ജയ്’ എന്ന് എഴുതി റിതേഷ് ദേശ്മുഖ്. ഇന്ത്യൻ പതാകയുടെ ഇമോജിക്കൊപ്പം ‘ജയ് ഹിന്ദ്’ എന്ന് ഷെയർ ചെയ്‌തത് ചിരഞ്ജീവി.

മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത് തുടങ്ങിയ പ്രമുഖ താരങ്ങളും പ്രതികരണവുമായി മുന്നോട്ട് വന്നു. ‘ഓപ്പറേഷൻ സിന്ദൂർ വീണ്ടും തെളിയിച്ചിരിക്കുന്നു, രാജ്യത്തിന് വേണ്ടി യഥാർത്ഥ ഹീറോകൾ എന്നും ഉണ്ടാകും’ എന്ന് മമ്മൂട്ടി പറഞ്ഞു. ‘ദൗത്യം പൂർത്തിയാകുന്നത് വരെ അവസാനമില്ല; രാജ്യം മുഴുവൻ സൈന്യത്തോടൊപ്പം’, എന്നായിരുന്നു രജനികാന്തിന്റെ വാക്കുകൾ. ഓപ്പറേഷൻ സിന്ദൂറിന്റെ ചിത്രത്തെ ഫേസ്ബുക്ക് കവർ ഫോട്ടോയാക്കി മോഹൻലാൽ തന്റെ പിന്തുണ പ്രകടിപ്പിച്ചു.