ഓപ്പണ്‍ എന്‍ഡിങ് എന്ന പ്രത്യേകതയുമായി ഒരു ഷോര്‍ട്ട് ഫിലം

','

' ); } ?>

ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള കുട്ടിയുടെ ഫാന്റസി കഥയുമായി എത്തിയിരിക്കുകയാണ് ‘ഫാന്റസീസ് ഓഫ് കുഞ്ഞൂട്ടന്‍’ എന്ന ഷോര്‍ട്ട് ഫിലിം. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഇതിന്റെ ഓപ്പണ്‍ എന്‍ഡിങ് ആയിട്ടുള്ള ക്ലൈമാക്‌സാണ്. ആല്‍ഫ ക്രീയേറ്റീവ്‌സിന്റെ ബാനറില്‍ ജോസഫ് മത്തായി നിര്‍മ്മിച്ച് അജ്മല്‍ ഷാജി സംവിധാനം ചെയ്യുന്ന ഫിലിം, കുഞ്ഞുട്ടന്‍ എന്ന ആറാം ക്ലാസ്സ്‌കാരന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കുറിച്ചാണ് പറയുന്നത്. ‘ഫാന്റസീസ് ഓഫ് കുഞ്ഞൂട്ടന്‍’ എന്ന ഹ്രസ്വചിത്രം യുട്യൂബിലൂടെയാണ് റിലീസ് ചെയ്തത്. മാഹിന്‍ കബീസത്ത്, നന്ദന്‍ രാജേഷ്, ശ്രിദ്ധ രാജു, അഖില്‍ സുധന്‍, മൃദുല മേനോന്‍, വര്‍ഷ, അവിനാഷ്, അച്ചു എം. ആര്‍ൃ, അമന്‍ റഹ്മാന്‍, രഞ്ജിത്ത് രജനി എന്നിവര്‍ ചിത്രത്തില്‍ വേഷമിട്ടു.

പ്രധാന കഥാപാത്രമായ കുഞ്ഞുട്ടനെ അവതരിപ്പിച്ചിരിക്കുന്നത് ബാലതാരം മാഹീന്‍(തീവണ്ടി, ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ തമിഴ് റീമേക്ക് അക്ക കുരുവി) ആണ്. സന്ദീപ് രാജു ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ആനന്ദ് ശ്രീനിവാസന്‍, ആദില്‍ ഹുസൈന്‍ എന്നിവര്‍ സംവിധാന സഹായികളായി. മിഥുന്‍ ശശി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണ്. കൂത്താട്ടുകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സംഗീത് സിലീനനാണ്. എഡിറ്റിംഗ് നബു ഉസ്മാന്‍, സംഗീതം കിഷന്‍ മോഹന്‍(സപ്താ റെക്കോര്‍ഡ്‌സ്), സൗണ്ട് ഡിസൈന്‍ മണികണ്ഠന്‍. സ്ഥിരം ഷോര്‍ട്ട് ഫിലമുകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒരു രീതിയിലാണ് ഈ കുഞ്ഞ് സിനിമ ചിത്രീകരിചിട്ടുള്ളത്. കുഞ്ഞുട്ടന്റെ പ്രണയവും പേടിയും സൗഹൃദവും ,പിന്നെ അവന്റെ കൊച്ചു കൊച്ചു ശീലങ്ങളും. ഇതിനെല്ലാം പുറമെ അവന്റെ ദിവാസ്വപ്നങ്ങളാണ്, ഈ സിനിമ നിങ്ങളെ കാണിക്കുന്നത്. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.