ഈ സുന്ദരിയെ അറിയുമോ…? ഭാമയുടെ വിവാഹചടങ്ങിലെ വൈറലായ ആ ഫോട്ടോ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് നടി ഭാമയുടെ വിവാഹചിത്രങ്ങളും വീഡിയോകളുമെല്ലാം. താരസാന്നിധ്യം കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ വിവാഹച്ചടങ്ങിലെ ചിത്രങ്ങളില്‍ ഇപ്പോള്‍ പ്രേക്ഷകരുടെ കണ്ണുടക്കിയിരിക്കുന്നത് ചടങ്ങിലെത്തിയ മറ്റൊരു സുന്ദരിയുടെ ചിത്രത്തിലാണ്. സുരേഷ് ഗോപിക്കൊപ്പം വന്ന് ഭാമയുടെ വിവാഹച്ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായ ആ താരം മറ്റാരുമല്ല. സുരേഷ് ഗോപിയുടെ 5 മക്കളില്‍ നാലാമത്തെയാളായ ഭാവ്നി സുരേഷ് ആയിരുന്നു അത്.

ചിത്രം വൈറലായതോടെ ഭാവ്‌നിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് സമൂഹമാധ്യമങ്ങളിലെ എല്ലാവരും തന്നെ. സിനിമാലോകത്തെ നിരവധിപേരാണ് നടി ഭാമയുടെ വിവാഹത്തിന് ആശംസകളുമായെത്തിയത്. മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ വിവാഹ ചടങ്ങിന്റെ ഭാഗമായി. അക്കൂട്ടത്തില്‍ ഭാര്യ രാധികയേയും മകള്‍ ഭാവ്നിയേയും കൂട്ടിയെത്തിയായിരുന്നു സുരേഷ് ഗോപി വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളാണ് സുരേഷ് ഗോപിക്ക്. ഗോകുല്‍ സുരേഷ് സിനിമയില്‍ സജീവമാണ്.

ആറ് വര്‍ഷത്തിന് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരവിനായി ഒരുങ്ങുകയാണ് സുരേഷ് ഗോപി. പുതിയ ചിത്രം ‘വരനെ ആവശ്യമുണ്ട്’ ഫെബ്രുവരി 7ന് തിയേറ്ററുകളില്‍ എത്തും. ‘കാവല്‍’ ആണ് താരത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം.