രഞ്ജിത് സക്കറിയ സംവിധാനം ചെയ്ത് ഗിന്നസ് പക്രു നിര്‍മ്മിച്ച ഫാന്‍സി ഡ്രസ്സിന്റെ വിശേഷങ്ങളാണ് ഇന്നത്തെ സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍. പക്രുവിന്റെ തന്നെ കഥയ്ക്ക് സംവിധായകനും, പക്രുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
കഥയുടെ പശ്ചാതലം ഗോവയാണ്. ഹരീഷ് കണാരനും, ഗിന്നസ് പക്രുവുമാണ് പ്രധാന താരങ്ങള്‍. ചെറുപ്പം മുതലേ ചങ്ങാതിമാര്‍ ചില്ലറ ഉഡായിപ്പും തരികിടയുമായി ഗോവയില്‍ കഴിയുന്നു. ചില്ലറ ക്വട്ടേഷന്‍ പരിപാടിയുമായി കഴിയുന്ന ഇവര്‍ക്ക് അപ്രതീക്ഷിതമായി വലിയ ഒരു ക്വട്ടേഷന്‍ കിട്ടുകയാണ്.
ഈ ക്വട്ടേഷന് വേണ്ടി രണ്ടുപേരും കൊച്ചിയിലെത്തുന്നതോടെ കഥയിലേക്ക് ഒട്ടേറെ കഥാപാത്രങ്ങളെത്തുന്നു. ആള്‍മാറാട്ടത്തിനിടെയുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ രണ്ടാംപകുതിയില്‍. ചിത്രം വലിയ പ്രതീക്ഷകളൊന്നുമില്ലാതെ വണ്‍ടൈം വാച്ചബിള്‍ മൂവിയാണ്. ബാല, കലാഭവന്‍ ഷാജോണ്‍, ശ്വേതാമേനോന്‍, പാഷാണം ഷാജി, ബിജുകുട്ടന്‍, തുടങ്ങിയവരെല്ലാം തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു.
പ്രദീപ് നായരുടെ ക്യാമറ, സാജന്റെ എഡിറ്റിംഗ്, മികച്ച് നിന്നു.രതീഷ് വേഗ ഒരുക്കിയ പശ്ചാതല സംഗീതവും നീതിപുലര്‍ത്തി. രണ്ട് മണിക്കൂറിനടുത്ത് മാത്രമേ ചിത്രമുള്ളു എന്നതിനാല്‍ വലിയ മുഷിപ്പ് അനുഭവപ്പെടുന്നില്ല.