ഹരീഷ് കണാരനും മകനും ആദ്യമായി ഒന്നിച്ച ഫാന്‍സി ഡ്രസ്സ് പ്രേക്ഷകരേറ്റെടുത്തു.

ഹരീഷ് കുടുംബത്തിനൊപ്പം

രഞ്ജിത് സക്കറിയ സംവിധാനം ചെയ്ത് ഗിന്നസ് പക്രു നിര്‍മ്മിച്ച ഫാന്‍സി ഡ്രസ്സിലാണ് നടന്‍ ഹരീഷ് കണാരന്റെ മകന്‍ ആദ്യമായി വേഷമിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഹരീഷ് കണാരനും, ഗിന്നസ് പക്രുവുമാണ് പ്രധാന താരങ്ങള്‍. ചില്ലറ ക്വട്ടേഷന്‍ പരിപാടിയുമായി കഴിയുന്ന ഇവര്‍ അപ്രതീക്ഷിതമായി വലിയ ഒരു ക്വട്ടേഷനുവേണ്ടി കൊച്ചിയിലെത്തുകയാണ്. കൊച്ചിയിലെ ഒരു കിന്റര്‍ഗാര്‍ഡനിലെത്തിയതിന് ശേഷമുള്ള രംഗങ്ങളിലാണ് താരത്തിനൊപ്പം മകനുള്ളത്. കുട്ടികള്‍ക്കൊപ്പമുള്ള രസകരമായ രംഗങ്ങളില്‍ ഹരീഷിന്റെ മകന്‍ ധ്യാന്‍ ഹരിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുകയാണ്.