നടനും സംവിധായകനുമായ ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ഫാന്‍സി ഡ്രസ്സിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. യുവതാരം നിവിന്‍ പോളിയാണ് ട്രെയ്‌ലര്‍ തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. മൈ ഗ്രെയ്റ്റ് ഫാദര്‍ എന്ന ചിത്രത്തിലേ പക്രുവിന്റെ വികൃതിക്കാരനായ കുട്ടിയുടെ വേഷത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു രസികന്‍ വേഷവുമായി താരം ചിത്രത്തിലെത്തുന്നുണ്ട്. രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഗിന്നസ് പക്രുവിനോടൊപ്പം ഹരീഷ് കണാരനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.
പ്രേക്ഷകരെ കയ്യിലെടുക്കാനെത്തുന്ന ഇരുവരുടെയും കോമ്പിനേഷന്‍ തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കോമഡിക്ക് പ്രാധാന്യമുള്ള ഒരു ഹ്യൂമര്‍ ത്രില്ലറായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ശ്വേതാ മേനോന്‍, സൗമ്യ മേനോന്‍ എന്നിവരും പ്രധാന വേങ്ങളിലെത്തുന്നുണ്ട്.
‘ഫാന്‍സി ഫണ്‍ പാക്ക്’ എന്നാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. മാധവ് രാമദാസന്റെ ‘ഇളയരാജ’യാണ് ഒടുവിലായി ഗിന്നസ് പക്രു അഭിനയിച്ച ചിത്രം. സര്‍വ ദീപ്തി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഛായാഗ്രഹണം പ്രദീപ് നായരും സംഗീതം രതീഷ് വേഗയും നിര്‍വഹിക്കുന്നു. ഗാനരചന: സന്തോഷ് വര്‍മ്മ, ജ്യോതിഷ് ടി. കാശി. മേക്കപ്പ്: റോണക്‌സ് സേവ്യര്‍. ഛായാഗ്രഹണം പ്രദീപ് നായര്‍. എഡിറ്റിങ് സാജന്‍. ആഗസ്റ്റ് 2 ന് ചിത്രം തിയേറ്ററുകളിലെത്തും.