ഹ്രിതിക്കിനൊപ്പം രണ്ടാം ബോളിവുഡ് ചിത്രത്തിനൊരുങ്ങി ധനുഷ്..

പട്ടാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ആനന്ദ് എല്‍ റായി ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ധനുഷ്. ഹൃത്വിക് റോഷനും സാറ അലി ഖാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ആനന്ദ് എല്‍ റായിയുടെ തന്നെ രാഝന എന്ന ചിത്രമായിരുന്നു ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രം. 2015ല്‍ അമിതാഭ് ബച്ചനൊപ്പം ഷമിതാഭ് എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നത്. വെട്രിമാരന്റെ അസുരന്‍, ആര്‍എസ് ദുരൈ സെന്തില്‍കുമാരിന്റെ പട്ടാസ് എന്നിവയാണ് ധനുഷിന്റെ പുതിയ തമിഴ് ചിത്രങ്ങള്‍. അസുരനില്‍ മഞ്ജു വാര്യരാണ് നായികയായെത്തുന്നത്.