‘മാലിക്’ – കരിയറിലെ ഏറ്റവും വലിയ ചിത്രത്തിനൊരുങ്ങി ഫഹദ് ഫാസില്‍…

','

' ); } ?>

ട്രാന്‍സിന്റെ ചിത്രീകരണത്തിന് ശേഷം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിനൊരുങ്ങുകയാണ് ഫഹദ് ഫാസില്‍. ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ സംവിധാന അരങ്ങേറ്റം കുറിച്ച മഹേഷ് നാരായണനാണ് ഈ വലിയ ചിത്രത്തിന്റെ നാവികനാവുന്നത്. മാലിക് എന്ന ടൈറ്റിലോടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കൊച്ചിയില്‍ തുടങ്ങിയിരിക്കുകയാണ്. 25 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ തന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയാണെന്ന് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ വെച്ച് ഫഹദ് ഫാസില്‍ പറഞ്ഞു. ചിത്രത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് വഹദ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മഹേഷ് ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ഏറെ നിരൂപക പ്രശംസ നേടിയ ടേക്ക് ഓഫ് എന്ന ചിത്രം. ശേഷം മഹേഷ് തന്നെ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, നിമിഷ സജയന്‍, മലയാളത്തിലെ ആദ്യ കാല നായിക ജലജ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. കൊച്ചിയില്‍ കൂറ്റന്‍ സെറ്റ് ഒരുക്കിയാണ് മാലിക്കിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുകയെന്നാണ് സൂചനകള്‍.

ക്യാമറ സാനു ജോണ്‍ വര്‍ഗീസ്, സംഗീതം സുഷിന്‍ ശ്യാം, കലാസംവിധാനം സന്തോഷ് രാമന്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ഗാന രചന അന്‍വര്‍ അലി എന്നിവര്‍ നിര്‍വഹിക്കുന്നു. ചിത്രം 2020ാടെ തിയേറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.