പുതിയ ചിത്രം പ്രാഖ്യാപിച്ചിരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍.ഫഹദ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ്ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.’ജോജി’ എന്നാണ് സിനിമയുടെ പേര്.ദിലീഷ് പോത്തന്‍- ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടിലാണ് പുതിയ ചിത്രമെത്തുന്നത്.ഫഹദ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്‌ക്കരനാണ്.ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകമായ മാക്‌ബെത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നത്.
ഭാവന സ്റ്റുഡിയോസും, ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി ഒത്തു ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.