ഫഹദ് ഫാസില്‍ നായകനായെത്തുന്ന പുതിയ ചിത്രം’ പാച്ചുവും അത്ഭുതവിളക്കും’ ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്നു. പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ ക്യാമറ. സംഗീത സംവിധായകനായ ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. അഖില്‍ സത്യന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും.ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍കാടാണ് പാച്ചുവും അത്ഭുതവിളക്കും നിര്‍മിക്കുന്നത്. ചിത്രം ഈ വര്‍ഷം തിയറ്ററുകളില്‍ എത്തിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.