ഫഹദ് ഫാസില്‍ ചിത്രം ‘സീ യു സൂണ്‍’ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഫഹദ് ഫാസില്‍ മഹേഷ് നാരായണന്‍ ചിത്രം സീ യു സൂണ്‍ ഒടിടി റിലീസിനോരുങ്ങുന്നു.ആമസോണ്‍പ്രൈമിലാണ് റിലീസ് ചെയ്യുക.ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങും.

ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒന്നരമണിക്കൂര്‍ ദൈര്‍ഖ്യമുള്ള ഈ ചിത്രം പൂര്‍ണമായും ഐ ഫോണിലാണ്.