ഫാസിലും ഫഹദും വീണ്ടും ഒന്നിക്കുന്ന ‘മലയന്‍കുഞ്ഞ്’ പ്രഖ്യാപിച്ചു

ഫാസില്‍ നിര്‍മിച്ച് ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മലയന്‍കുഞ്ഞ്’ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മഹേഷ് നാരായണനുമൊത്ത് ഫഹദിന്റെ നാലാമത്തെ ചിത്രമാണ് ഇത്.

ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്ത് നിര്‍മാണം നിര്‍വഹിച്ചത് ഫാസില്‍ ആയിരുന്നു. പിന്നീട് പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയില്‍ വീണ്ടും കൈ കോര്‍ക്കുന്ന ചിത്രം കൂടിയാണ് മലയന്‍ കുഞ്ഞ്.സുഷിന്‍ ശ്യാം ആണ് സംഗീതം.