മഹേഷ്,പ്രസാദ്, ഷമ്മി,ജോജി- ഒരുമനശാസ്ത്ര വിശകലനം

ഫഹദിന്റെ നാല് കഥാപാത്രങ്ങളെ കുറിച്ചുള്ള മനശാസ്ത്ര വിശകലനം ശ്രദ്ധേയമാകുന്നു. ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌കരന്‍ ഫഹദ് ഫാസില്‍ ടീം ഒരുമിച്ച സിനിമകളിലെല്ലാം ഫഹദിന്റെ കഥാപാത്രത്തിന്റെ പ്രധാന സ്വഭാവം ആണ് പിടിവാശിയാണെന്നാണ് നിരീക്ഷണം. മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി എന്നീ സിനിമകളിലെ കഥാപാത്രങ്ങളെയാണ് മനശാസ്ത്രപരമായി സമീപിച്ചിരിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തില്‍ കവലയില്‍ വെച്ച് ഉണ്ടായ അപമാനത്തിന് പ്രതികാരം ചെയ്യുന്നത് വരെ ചെരിപ്പ് ധരിക്കില്ല എന്ന് മഹേഷ്. തൊണ്ടി മുതലും ദൃക്‌സാക്ഷിയിലും മോഷ്ടിച്ചത് താന്‍ ആണെന്നും അത് വിട്ട് കൊടുക്കാന്‍ തയ്യാറാകില്ല എന്ന് കള്ളന്‍ പ്രസാദ്. കുമ്പളങ്ങി നൈറ്റ്‌സില്‍ തന്റെ ഭാര്യാ സഹോദരിയെ തനിക്ക് ഇഷ്ടമില്ലാത്തവനെ കൊണ്ട് കല്യാണം കഴിപ്പിക്കില്ല എന്ന് ഷമ്മി.ജോജി അച്ഛനെയും സഹോദരനെയും കൊന്നിട്ടും അത് താനല്ല എന്ന് പറയുന്ന ജോജി. മനുഷ്യന്റെ മാനസികമായ വിഷയങ്ങളിലേക്കാണ് ഈ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നതെന്ന് ലേഖകന്‍. ഓരോ മനുഷ്യനും തന്റെ പ്രധാന ആവശ്യങ്ങള്‍ നിറവേറ്റിയതിന് ശേഷം അതിന് മുകളില്‍ ഉള്ള കാര്യത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നു. അത് കൈ വരിച്ച് കഴിഞ്ഞാല്‍ പിന്നെ അതിന് മുകളിലുള്ളത്. മനുഷ്യനെ ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രചോദിപ്പിക്കുന്ന അഞ്ച് പ്രധാന ഘട്ടങ്ങളെയും ലേഖനത്തിലൂടെ കാണിച്ച് തരുന്നുണ്ട്. ലേഖനത്തിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം.

ദിലീഷ് പോത്തൻ – ശ്യാം പുഷ്കരൻ – ഫഹദ് ഫാസിൽ ടീം ഒരുമിച്ച സിനിമകളിലെല്ലാം ഫഹദിൻ്റെ കഥാപാത്രത്തിൻ്റെ പ്രധാന സ്വഭാവം ആണ് പിടിവാശി. മഹേഷിൻ്റെ പ്രതികാരം-കവലയിൽ വെച്ച് ഉണ്ടായ അപമാനത്തിന് പ്രതികാരം ചെയ്യുന്നത് വരെ ചെരിപ്പ് ധരിക്കില്ല എന്ന് മഹേഷ്. തൊണ്ടി മുതലും ദൃക്സാക്ഷിയും-മോഷ്ടിച്ചത് താൻ ആണെന്നും അത് വിട്ട് കൊടുക്കാൻ തയ്യാറാകില്ല എന്ന് കള്ളൻ പ്രസാദ്. കുമ്പളങ്ങി നൈറ്റ്സ്-തൻ്റെ ഭാര്യാ സഹോദരിയെ തനിക്ക് ഇഷ്ടമില്ലാത്തവനെ കൊണ്ട് കല്യാണം കഴിപ്പിക്കില്ല എന്ന് ഷമ്മി. ജോജി- അച്ഛനെയും സഹോദരനെയും കൊന്നിട്ടും അത് താനല്ല എന്ന് പറയുന്ന ജോജി.ഇതിന് മറ്റൊരു വശം കൂടിയുണ്ട്. Abraham Maslow എന്ന സൈക്കോളജിസ്റ്റ് human needs നേ കുറിച്ച് രൂപപ്പെടുത്തിയ ഒരു structure ഉണ്ട്. Maslow’s Hierarchy of Needs. ഓരോ മനുഷ്യനും തൻ്റെ പ്രധാന ആവശ്യങ്ങൾ നിറവേറ്റിയതിന് ശേഷം അതിന് മുകളിൽ ഉള്ള കാര്യത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നു. അത് കൈ വരിച്ച് കഴിഞ്ഞാൽ പിന്നെ അതിന് മുകളിലുള്ളത്. മനുഷ്യനെ ഇത്തരത്തിൽ motivate ചെയ്യുന്ന പ്രധാനമായും 5 level ആണ് ഉള്ളത്.

അതായത് ഒരു മനുഷ്യൻ Need 1 ( Physiological ) meet ചെയ്താൽ തൊട്ടടുത്ത് ഉള്ള Need ( Safety ) meet ചെയ്യാൻ വേണ്ടി ശ്രമിക്കും. അങ്ങനെ 5th level വരെ ശ്രമിക്കും. അതാണ് ultimate level. ഇതിന് ശാസ്ത്രത്തിൽ തന്നെ support ചെയ്യുന്നവരും വിമർശിക്കുന്നവരും ഉണ്ട്. എന്നാലും ഇപ്പോഴും human behaviour studies ൽ പഠന വിധേയമാണ് ഈ theory ഇനി മുകളിൽ പറഞ്ഞ ഓരോ കഥാ പാത്രത്തിലേക്ക് കടക്കാം.
1. മഹേഷിൻ്റെ പ്രതികാരം- മഹേഷിന് വീടും, സ്വന്തമായി ജോലിയും ഉണ്ട്. പ്രണയവും ഉണ്ട്. അത് കൊണ്ട് തന്നെ സമൂഹത്തിൽ നല്ല respect പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാല് കവലയിലെ അപമാനവും, പ്രണയ തകർച്ചയും, തൻ്റെ ജോലിയിലെ അപൂർണതയും എല്ലാം തൻ്റെ ജീവിതത്തിലെ priority തിരിച്ചറിയാൻ മഹേഷിനെ പ്രാപ്തിയാക്കുന്നു. തൻ്റെ പ്രൊഫഷൻ (Need 2) improvise ചെയ്യുന്ന മഹേഷ്, പുതിയൊരു പ്രണയവും (Need 3) ഇതിൻ്റെ കൂടെ തന്നെ സമൂഹത്തിൽ ഒരു respect (Need 3) കൂടി കവലയിൽ അടിക്ക് ശേഷം വീണ്ടെടുക്കുന്നു.
2. തൊണ്ടിമുതലും ദൃക്സാക്ഷിയും.-കള്ളൻ Physiological Needs meet ചെയ്യാൻ ഉള്ള വെല്ലുവിളി യിലാണ്. സ്വർണമാല അത് കൊണ്ട് തന്നെ അത്രയും പ്രധാനപ്പെട്ടതാണ്. അതിന് വേണ്ടി ഏതറ്റം വരെയും പോകാൻ ശ്രമിക്കുന്നുണ്ട്. അത് കഴിഞ്ഞ് മാത്രമേ പ്രസാദിന് മറ്റെന്തും.
3. കുമ്പളങ്ങി നയ്റ്റ്സ്- ഷമ്മി ക്ക് അത്യാവശ്യം നല്ലൊരു കുടുംബം, ജോലി ഉണ്ട്. പക്ഷേ, social needs meet ചെയ്യാൻ ഉള്ള വെല്ലുവിളി ആണ്. Friends, Family relationship (Need 3) ലെ താളപ്പിഴകൾ കാരണം അയാളെ Need 4 ലേക്ക് വലിച്ചിഴച്ചു കൊണ്ട് പോകുന്നു.
4. ജോജി- ജോജി ക്ക് basic needs എല്ലാം ഉണ്ട്. Financial security, Social life. പക്ഷേ, കുടുംബ ബന്ധത്തിലെ (Need 3) ലെ താള പ്പിഴകൾ കാരണം അയാൾ അതിനപ്പുറം Prestige (Need 4) ലാണെന്നും ഇനി full potential (Need 5) ആണ് തൻ്റെ ലക്ഷ്യം എന്നും ജോജി കരുതുന്നു.

മുകളിൽ പറഞ്ഞ 4 characters ൽ മഹേഷ്, ഷമ്മി, ജോജി ഒരേ സ്റ്റേജിൽ ഉള്ളവരാണ് എന്ന് പറയാം. കാരണം, ഇവർ 3 പേരും Social Needs meet ചെയ്യാൻ പറ്റാത്തവർ ആണ്. Hierarchy പ്രകാരം 1,2 കഴിഞ്ഞാൽ അടുത്തത് 3 – Social Needs meet ചെയ്യാൻ ആണ് മനുഷ്യൻ ശ്രമിക്കുക. മഹേഷ് അതിൽ വിജയിക്കുന്നു. മാത്രമല്ല, Need 4 ലേക്ക് കടക്കാനും സാധിക്കുന്നു. പക്ഷേ, ഷമ്മി യും ജോജി യും അതിൽ പരാജയപ്പെടുന്നു. കാരണം, ഷമ്മി Need 3 meet ചെയ്യാൻ പറ്റാത്ത കാരണം കൊണ്ട് 4 ലെക്കാണ് ശ്രമിക്കുന്നത്. അതായത് social love, belongingness കിട്ടാത്ത ഒരാൾ സമൂഹത്തിൽ ഉന്നത സ്ഥാനത്ത് ആണെന്ന് സ്വയം നടിക്കുകയും, അതിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നു. തൻ്റെ ego കാരണം ഭാര്യയെയും, ഭാര്യ സഹോദരിയെയും മർദ്ദിക്കാൻ വേണ്ടിയും അയാള് തയ്യാറാകുന്നു. തിരിച്ച് ആരെങ്കിലും വഴക്ക് പറയുമ്പോൾ ചുമരിനോട് ചേർന്ന് പൊട്ടിക്കരയുന്നു. ഇത് അയാളുടെ Need 3 weakness ആണ് കാണിക്കുന്നത്.

ജോജി, Need 3 ചെയ്യാൻ പറ്റാത്തത് കാരണം 4 and 5 need meet ചെയ്യാൻ ആണ് നോക്കുന്നത്. ഇത് കുറച്ച് കൂടി അപകടകരമാണ്. ഒട്ടുപാലിന് ഉണ്ടായവൻ എന്ന് സ്വന്തം അച്ഛൻ തന്നെ വിളിക്കുമ്പോൾ, സഹോദരന്മാർ പോലും ഒന്നിനും കൊള്ളാത്തവൻ എന്ന നിലയിൽ കാണുന്നത് ജോജി യെ കുട്ടിക്കാലം മുതൽക്ക് തന്നെ സ്വാധീനിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സമ്പന്ന കുടുംബത്തിൽ പണത്തിന് ഒരു കുറവും ഇല്ലാഞ്ഞിട്ടും, ജോജി സംതൃപ്തനല്ല. ജോജി യുടെ ലോകം ജോജി തന്നെ സ്വപ്നം കാണുന്ന ഒന്നാണ്. അതിൽ ജോജി ആണ് എല്ലാം decide ചെയ്യുന്നത്. ജോജി perfect ആണെന്നു സ്വയം നടിക്കുന്നു. ജോജി സമൂഹത്തിൽ ഉന്നതനാണ്. വളരെ ബുദ്ധിശാലി ആണ്. താൻ പടുത്ത് ഉയർത്തിയ ഈ സ്വപ്നങ്ങള്ക്ക് തടസ്സം നിൽക്കുന്നവരെ കൊല്ലാനും ജോജി ക്ക് മടിയില്ല. പക്ഷേ, ജോജി ഇതിന് കുറ്റം പറയുന്നത് society യെ ആണ്. അതേ Need 3 meet ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് അത് ചൂണ്ടിക്കാട്ടുന്നത്.

ഷമ്മി യും, ജോജി യും, ഈ hierarchy level skip ചെയ്ത് പോകാൻ ശ്രമിച്ചവർ ആണ്. അത് കൊണ്ട് തന്നെ അവരുടെ behavioral pattern മാറുന്നു. അത് തന്നെ ആണ് സിനിമയിൽ കാണുന്നത്. Maslow Theory പ്രകാരം ഒരു need meet ചെയ്ത് കഴിഞ്ഞാൽ മാത്രമാണ് തൊട്ട് മുകളിൽ ഉള്ള need ന് വേണ്ടി മനുഷ്യൻ ശ്രമിക്കുന്നത്. അതിൻ്റെ വാശിയിലാണ് മനുഷ്യർ. എന്നാല് ഇത് skip ചെയ്ത് മുകളിലേക്ക് ചാടാൻ നോക്കുന്ന സാഹചര്യം അപകടകരമാണ്. ഷമ്മി യും, ജോജി യും ചെയ്യാൻ ശ്രമിച്ചത് അതാണ്. അതേ സമയം മഹേഷ് ഇത്തരം ഒരു പ്രതിസന്ധി വളരെ മികവോടെ തന്നെ മറി കടക്കുന്നു.