“എല്ലാവരും അടിസ്ഥാനപരമായി ബൈ സെക്ഷ്വൽസാണ്”; വിവാദ പരാമർശനത്തിനു വിശദീകരണവുമായി സ്വര ഭാസ്കർ

','

' ); } ?>

എല്ലാ ആളുകളും അടിസ്ഥാനപരമായി ബൈ സെക്ഷ്വൽസാണെന്ന പരാമർശം ചർച്ചയായതിനു പിന്നാലെ വിശദീകരണവുമായി നടി സ്വര ഭാസ്കർ. താൻ പറഞ്ഞത് എന്താണെന്ന് വീഡിയോ കണ്ടവർക്ക് മനസിലാകുമെന്ന് സ്വര ഭാസ്കർ പറഞ്ഞു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് താനെന്നും അതിനാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

‘അവർ വളരെ സുന്ദരിയായ, ദയയുള്ള ഒരു സ്ത്രീയാണ്. അവർ ഒരുപാട് ആളുകൾക്ക് ഒരു പ്രചോദനമാണെന്ന് ഞാൻ കരുതുന്നു. അവർ ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യയാണ്. വർഷങ്ങളായി അവർ വളരെയധികം മാന്യതയോട് കൂടിയാണ് പെരുമാറുന്നത്. അതിനാൽ എനിക്ക് അവരിൽ നിന്ന് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. സ്ത്രീകൾ പരസ്പരം അഭിനന്ദിക്കുകയും പരസ്യമായി പരസ്പരം പ്രശംസിക്കുകയും ചെയ്യണമെന്ന് ഞാൻ കരുതുന്നു. അതിനാൽ ഞാൻ ​’ഗേൾ ക്രഷ് അഡ്വക്കേറ്റ്’ എന്ന് എന്റെ എക്സ് അക്കൗണ്ടിൽ എഴുതിയിട്ടു. അതിൽ എന്താണ് തെറ്റെന്ന് എനിക്ക് മനസ്സിലാകുന്നില്ല’. സ്വര ഭാസ്കർ കൂട്ടിച്ചേർത്തു.

റിയാലിറ്റി ഷോയായ പതി പട്‌നി ഔർ പംഗ – ജോഡിയോൻ കാ റിയാലിറ്റി ചെക്കിൽ ഭർത്താവും രാഷ്ട്രീയക്കാരനുമായ ഫഹദ് അഹമ്മദിനൊപ്പം പങ്കെടുക്കവെ സ്വര ഭാസ്കർ പറഞ്ഞ ചില കാര്യങ്ങളാണ് വളരെ വേ​ഗം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഹെട്രോസെക്ഷ്വാലിറ്റി എന്നത് മനുഷ്യരിൽ അടിച്ചേൽപ്പിക്കപ്പെട്ട പ്രത്യയശാസ്ത്രമാണെന്നും നമ്മളെല്ലാവരും ബൈ സെക്ഷ്വലുകളാണെന്നുമായിരുന്നു സ്വര ഭാസ്കറുടെ പ്രസ്താവന.