
എമ്പുരാന്റെ മറ്റു സംസ്ഥാനങ്ങളിലെ കളക്ഷൻ റിപോർട്ടുകൾ പുറത്തു വിട്ടു.കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കളക്ഷൻ കർണാടകയിൽ നിന്നാണ്. 12.32 കോടി രൂപയാണ് കർണാടകയിൽ നിന്നും നേടിയത്. ഹൊംബാലെ ഫിലിംസ് ആണ് കർണാടകയിൽ ചിത്രം വിതരണം ചെയ്തത്. തമിഴ്‌നാട്ടിൽ ചിത്രം 9.4 കോടി രൂപയും ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ ചേർന്ന് 4.17 കോടിയും നേടുകയും ചെയ്തു. മാർച്ച് 27-ന് തീയേറ്ററുകളിൽ എത്തിച്ച ചിത്രം ഇപ്പോൾ ആഗോളതലത്തിൽ 250 കോടിയിലധികം നേടിയിട്ടുണ്ട്.