മഞ്ഞുമ്മൽ ബോയ്സിനെ മറികടന്ന് ഇൻഡസ്ടറി ഹിറ്റ് അടിച്ച് എമ്പുരാൻ

','

' ); } ?>

മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ബഹുമതി ഇനി എമ്പുരാന് സ്വന്തം. കഴിഞ്ഞ വര്ഷം ഇൻഡസ്ടറി ഹിറ്റ് അടിച്ച മഞ്ഞുമ്മൽ ബോയ്സിനെ മറികടന്നാണ് വിജയം. ചിത്രം 242 കോടിയില്‍ അധികം നേടിയിട്ടുണ്ട്. പുറത്ത് 30 കോടി രൂപയും നേടിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 27 നാണ് എമ്പുരാൻ തീയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ പ്രമേയപരമായ അവതരണത്തിൽ ഇപ്പോഴും വിവാദങ്ങളും സൈബർ ആക്രമണങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരിടുമ്പോഴാണ് ഈ വിജയം. ചിത്രത്തിലെ ഇരുപത്തേഴോളം ഭാഗങ്ങൾ നീക്കം ചെയ്ത പുതിയ പതിപ്പാണ് ഇപ്പോൾ പ്രദർശനം ചെയ്ത് കൊണ്ടിരിക്കുന്നത്.