പുതിയ തലമുറവരും’ എല്ലാം ശരിയാകും’ ട്രെയിലര്‍

','

' ); } ?>

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം രജിഷ വിജയനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു.ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.നവംബര്‍ 19 ന് ചിത്രം തിയേറ്ററുകളിലെത്തും.ചിത്രം ഒരു പൊളിറ്റിക്കല്‍ അന്റ് ഫാലിമി എന്റര്‍ടെയിനര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

വെള്ളിമൂങ്ങയുടെ സംവിധായകനായ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടത് പക്ഷക്കാരനായ ഒരു ചെറുപ്പക്കാരന്റെ കഥായാണ് ‘എല്ലാം ശരിയാകും’ പറയുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സൂധീര്‍ കരമന, ജോണി ആന്റണി, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ആസിഫ് അലി നായകനായെത്തുന്ന കുഞ്ഞെല്‍ദോ ആണ് റിലീസും റിലീസിനൊരുങ്ങി നില്‍ക്കുന്ന മറ്റൊരു ചിത്രം .ആര്‍ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെല്‍ദോ’. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്റ്ററായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.’കല്‍ക്കി’ ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ വര്‍ക്കിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ. ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റിങ്.

രാജിഷ വിജന്‍ നായികയായെത്തിയ തമിഴ് ചിത്രം കര്‍ണ്ണനാണ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.ധനുഷായിരുന്നു ചിത്രത്തിന്‍ നായകനായെത്തിയത്. പരിയരും പെരുമാള്‍ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കര്‍ണ്ണന്‍.