എടക്കാട് ബറ്റാലിയന്റെ മൂന്നാമത്തെ ടീസര്‍ പുറത്തുവിട്ടു

','

' ); } ?>

ടൊവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം എടക്കാട് ബറ്റാലിയന്‍ 06ന്റെ മൂന്നാമത്തെ ടീസര്‍ പുറത്തുവിട്ടു. ആദ്യ ടീസറിനും രണ്ടാം ടീസറിനും ശേഷമാണ് പ്രണയം നിറഞ്ഞ പുതിയ ടീസര്‍ എത്തുന്നത്. ടൊവിനോയും സംയുക്ത മേനോനുമാണ് പുതിയ ടീസറില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍, അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, നിര്‍മ്മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, രേഖ, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈലാസ് മേനോന്‍ സംഗീതവും സീനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.