റോബോട്ട് ഉണ്ടായിരുന്നെങ്കില്‍!..

പ്രേക്ഷകര്‍ക്കായി വ്യത്യസ്ഥമായ മത്സരമൊരുക്കി ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ അണിയറപ്രവര്‍ത്തകര്‍. ഒരു ദിവസത്തേക്ക് റോബോട്ട് നിങ്ങളുടെ സ്വന്തമായാല്‍ എങ്ങനെ ആയിരിക്കും നിങ്ങളുടെ ആ ദിവസം എന്നാണ് ചോദ്യം. ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചോദ്യത്തിനുള്ള ഉത്തരം കമന്റുകളായാണ് പോസ്റ്റ് ചെയ്യേണ്ടത്. മത്സരത്തില്‍ വിജയികളാകുന്നവരെ ട്രെയ്‌ലര്‍ ലോഞ്ചിന് പ്രത്യേക അതിഥിയായി ക്ഷണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഒക്ടോബര്‍ 16 ആണ് അവസാന തിയതി.

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡില്‍ സജീവമായ രതീഷിന്റെ ആദ്യ മലയാള ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നവംബര്‍ 8 നാണ് ചിത്രം റിലീസിനെത്തുന്നത്.