
നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.
അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച തൃശ്ശൂരിൽ വെച്ച് നടക്കും. നടനും എംഎൽഎയുമായ എം. മുകേഷിൻ്റെ സഹോദരി സന്ധ്യ രാജേന്ദ്രൻ ആണ് ഭാര്യ.
നാടകരംഗത്ത് ഏറെ സജീവമായിരുന്നു അദ്ദേഹം. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും നാടക സംവിധാനം അദ്ദേഹം തുടർന്നിരുന്നു. കളിയാട്ടം, പ്രണയവർണ്ണങ്ങൾ, പട്ടാഭിഷേകം തുടങ്ങി അറുപതോളം ചിത്രങ്ങളിൽ വില്ലനായും സ്വഭാവനടനായും അദ്ദേഹം അഭിനയിച്ചു.