‘മണിയറയിലെ അശോകന്‍ ‘ട്രെന്റിംഗില്‍ നമ്പര്‍ വണ്‍

നെറ്റ്ഫ്ലിക്‌സിലെ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ മണിയറയിലെ അശോകന്‍.ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ‘മണിയറയിലെ അശോകന്‍’ ഒ.ടി.ടി പ്ലാറ്റ്ഫോ‌മിലൂടെ തിരുവോണദിനത്തിലാണ് റിലീസ് ചെയ്തത്.ഈ വിവരം ദുല്‍ഖര്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

നവാഗതനായ ഷംസു സായ്ബാ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.