മഹി വി രാഘവിന്റ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍..?

','

' ); } ?>

യാത്രയുടെ സംവിധായകന്‍ മഹി വി രാഘവിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. മഹി ദുല്‍ഖറിനോട് കഥ പറഞ്ഞതായും സിനിമ ചെയ്യാമെന്ന് ദുല്‍ഖര്‍ സമ്മതിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അങ്ങിനെയാണെങ്കില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാകും ഇത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് വന്‍ വിജയ് നേടിയ മഹാനടിയായിരുന്നു ദുല്‍ഖറിന്റെ ആദ്യത്തെ തെലുങ്ക് ചിത്രം.

നിലവില്‍ ദുല്‍ഖറിനെ വെച്ചുള്ള ചിത്രത്തിന് തിരക്കഥയൊരുക്കുന്നതിനുള്ള തിരക്കിലാണ് മഹി വി രാഘവ് എന്നാണ് വിവരം. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദുല്‍ഖറിന്റെ മലയാള ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ ഏപ്രില്‍ 26 ന് തിയേറ്ററുകളിലെത്തും.