മണലാരണ്യത്തിലൂടെ കാര്‍ ഓടിച്ച് ഡിക്യു-കുറുപ്പിലെ ഷൂട്ടിംഗ് വീഡിയോ വൈറല്‍

','

' ); } ?>

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ സിനിമയായ ‘കുറുപ്പ്’ ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുന്നത് ദുബായിലാണ്. ദുബായിലെ മണലാരണ്യത്തിലൂടെ ദുല്‍ഖര്‍ കാര്‍ ഓടിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്.

പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിലെ താരത്തിന്റെ വിവിധ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടൊവിനോയും ഇന്ദ്രജിത്തും ഷെയ്ന്‍ ടോം ചാക്കോയുമാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത് കേരളത്തിലായിരുന്നു. തുടര്‍ന്നുള്ള ഷെഡ്യൂള്‍ ഹൈദരാബാദിലും ഗുജറാത്തിലും അഹമ്മദാബാദിലുമായി പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് ദുബായില്‍ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ പുരോഗമിക്കുന്നത്.

ശ്രീനാഥ് രാജേന്ദ്രനാണ് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്. ‘അരങ്ങിലെ കാഴ്ചകളേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങള്‍’എന്ന ടാഗ് ലൈനോടെ ആയിരുന്നു സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രത്തിന്‍ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നത്. അരവിന്ദ് കെഎസ്സും ഡാനിയല്‍ സായൂജ് നായരും ചേര്‍ന്നാണ് ‘കുറുപ്പിന്റെ’ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം സ്റ്റാര്‍ ഫിലിംസുമായി ദുല്‍ഖറിന്റെ നിര്‍മ്മാണകമ്പനിയായ വേഫെയറര്‍ ഫിലിംസ് സഹകരിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.