ദുല്‍ഖറിനൊപ്പം അഭിനയിക്കണോ.!! പുതുമുഖങ്ങളെ ആവശ്യമുണ്ട്

ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കുറുപ്പിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍. മുടി നീട്ടി വളര്‍ത്തിയവര്‍ക്കും പാലക്കാട്ടുകാര്‍ക്കുമാണ് മുന്‍ഗണന. വിഖ്യാത കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ സുകുമാര കുറുപ്പിന്റെ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ ഓഗസ്റ്റ് 10 ശനിയാഴ്ച്ച രാവിലെ 9:30 മുതല്‍ 4:30 വരെ ഷോര്‍ണ്ണൂര്‍ കുളപ്പുള്ളി സമുദ്ര റീജന്‍സിയില്‍ നടത്തുന്ന ഓഡീഷനില്‍ പങ്കെടുക്കാമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.