ദുല്‍ഖറിനേപ്പോലെ കൈ കഴുകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല; രൂക്ഷ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍

ദുല്‍ഖറിനെതിരെ ആരോപണവുമായി റിമ കല്ലിങ്കല്‍ രംഗത്ത്.ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കണം എന്ന ഉറച്ച ബോധ്യത്തില്‍ നിന്നുമാണ് ഡബ്ല്യുസിസി എന്ന സംഘടന ആരംഭിച്ചതെന്നും ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നില്‍ക്കാന്‍ ഇല്ലെന്നു പറഞ്ഞു കൈ കഴുകാന്‍ തങ്ങള്‍ക്കാകില്ലെന്നും നടി റിമ കല്ലിങ്കല്‍. അവള്‍ക്കൊപ്പം നില്‍ക്കണമെന്ന കൃത്യമായ ബോധ്യത്തോടെയാണ് ഡബ്ല്യുസിസി എന്ന സംഘടന തുടങ്ങിയത്. ഒരാളെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല, പക്ഷേ ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലരെയും എതിര്‍ക്കേണ്ടി വരുമെന്ന് റീമ പറയുന്നു.

റിമയുടെ വാക്കുകള്‍….

വിവാദ വിഷയങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്‌പോലെ ഇരു ഭാഗത്തും നില്‍ക്കാന്‍ ഇല്ലെന്നു പറഞ്ഞു കൈ കഴുകാന്‍ തങ്ങള്‍ക്കാകില്ല. ആരെയും ദ്രോഹിക്കാന്‍ അല്ല ഈ സംഘടന ഞങ്ങള്‍ തുടങ്ങിയത്. ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്‌പോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ദുല്‍ഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാന്‍ പറ്റുമായിരിക്കും. പക്ഷെ ഞങ്ങള്‍ക്കത് പറ്റില്ല. അതിനു കൂടെ നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം.മോഹന്‍ലാല്‍ എന്ന വ്യക്തിയെ ഡബ്ല്യുസിസി തേജോവധം ചെയ്യുന്നു എന്ന അമ്മ അംഗങ്ങളുടെ ആരോപണങ്ങളെ കോമഡിയായി തള്ളുന്നു.കൃത്യമായൊരു നിലപാട് മോഹന്‍ലാല്‍ എടുത്തിരുന്നെങ്കില്‍ അത് തങ്ങള്‍ എടുത്ത എല്ലാ നിലപാടിനും മുകളിലായേനെ.കസബ എന്ന സിനിമയില്‍ മമ്മൂട്ടി എന്ന വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പറയുമ്പോള്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് ശക്തമായ ഒരു നിലപാട് ആകുമായിരുന്നു.സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോള്‍ വലിയൊരു പവര്‍ സ്ട്രക്ച്ചറിനെയാണ് എതിര്‍ക്കേണ്ടി വരുന്നത്. പലര്‍ക്കുമെതിരെ നില്‍ക്കേണ്ടി വരും. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്കു താല്‍പ്പര്യമില്ലായിരിക്കും റിമ പറയുന്നു.