പോലീസ് വേഷത്തില്‍ ദുല്‍ഖര്‍,സെല്യൂട്ട് ഫസ്റ്റ് ലുക്ക്

','

' ); } ?>

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.സെല്യൂട്ട് എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.പോലീസ് വേഷത്തില്‍ ബുള്ളറ്റിന് പുറത്തിരിക്കുന്ന ദുല്‍ഖറാണ് പോസ്റ്ററില്‍ ഉള്ളത്. പുതിയ ചിത്രമായ സെല്യൂട്ടിലെ എന്റെ റോള് നിങ്ങള്‍ക്ക് മുമ്പില്‍ പങ്കുവെക്കുന്നു എന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പങ്കുവെച്ചുള്ള പോസ്റ്റര്‍ ദുല്‍ഖര്‍ പങ്കുവെച്ചത്. ഈ ബുള്ളറ്റ് ഇവിടെ പാര്‍ക്ക് ചെയ്യുകയാണ് എന്നാണ് ദുല്‍ഖര്‍ പോസ്റ്ററിന് നല്‍കിയ കാപ്ക്ഷന്‍. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്ത്രതിലെ നായിക.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി , സഞ്‌ജൈയാണ് നിര്‍വ്വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസ്ലം പുരയില്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീഖര്‍ പ്രസാദാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.