ബാലുവും നീലുവും ഇനി ഇല്ല…കസ്‌ക്കസ്സിലൂടെ വീണ്ടും ദമ്പതികളാകും

ഫഌവേഴ്‌സ് ചാനല്‍ സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകുമെന്ന ജനപ്രിയ സീരിയല്‍ ഉപ്പും മുളകും നിര്‍ത്തി. സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിജു സോപാനവും നിഷാ സാരംഗും ലൈവിലെത്തിയാണ് ഈ കാര്യം പറഞ്ഞത്. ചാനല്‍ ഔദ്യോകികയമായി തന്നെ ഈ കാര്യം അറിയിച്ചെന്നും താരങ്ങള്‍ പറയുന്നു. ഉപ്പും മുളകും വീണ്ടും തുടങ്ങിയാലും തങ്ങള്‍ അതില്‍ അഭിനയിക്കുന്നില്ലെന്നാണ് ലൈവിലൂടെ പ്രേക്ഷകരെ അറിയിച്ചത്.

കസ്‌ക്കസ്സ് എന്ന യു ട്യൂബ് ചാനലിലുടെ എത്തുന്ന പപ്പനും പദ്മിനിയുമായണ് ഇവരുടെ പുതിയ സീരിയല്‍. ഇ പരിപാടിക്ക് പിന്തുണ നല്‍കണമെന്നും ഇവര്‍ പറഞ്ഞു. ചാനല്‍ നടത്തിപ്പുകാരനായി ബിജുവും ചാനലില്‍ വാര്‍ത്ത നല്‍കാനെത്തിയ വ്യക്തിയുടെ ഭാര്യയുമായുമായി നിഷയും പപ്പനും പദ്മിനിയിലുമെത്തുന്നു. ഹാസ്യത്തിന്റെ അകമ്പടിയോടെ പോകുന്ന പരമ്പര പുതിയ വഴിത്തിരിവിലേക്ക് നീങ്ങുമെന്ന സൂചനയും ഇവര്‍ നല്‍കി. പ്രേക്ഷകര്‍ ഇവരെ ദമ്പതികളായി കാണുന്നതാണ് ഇഷ്ടമെന്ന് കമന്റായി പറഞ്ഞപ്പോഴാണ് ബിജു ഇനി പരമ്പര ആ വഴിയിലേക്ക് തന്നെ നീങ്ങുകയാണെന്ന സൂചന നല്‍കിയത്. ജനപ്രിയ ജോഡികളായ ബിജു സോപാനം, നിഷ സാരംഗ് കോമ്പോ തിരിച്ചുവരുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.