ക്ലബ്ഹൗസിൽ ഇല്ല’; അക്കൗണ്ടുകൾ വ്യാജമെന്ന് ദുൽഖർ സൽമാൻ

','

' ); } ?>

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജ്ജീവമായി കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ്ഹൗസ്. സിനിമ താരങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഈ ആപ്പില്‍ സജീവമാണ്. ഇപ്പോഴിതാ താന്‍ ക്ലബ്ഹൗസില്‍ ഇല്ലെന്നും തന്റെ പേരിലുള്ള അക്കൗണ്ടുകള്‍ വ്യജമാണെന്നും അറിയിച്ചിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.

ഞാന്‍ ക്ലബ്ഹൗസില്‍ ഇല്ല. ഈ അക്കൗണ്ടുകള്‍ എന്റേതല്ല. മാധ്യമങ്ങളിലൂടെ എന്റെ പേരില്‍ ആള്‍മാറാട്ടം നടത്തരും. ഇത് ഒട്ടും കൂള്‍ ആയ കാര്യമല്ല.

നിങ്ങള്‍ ഒരു ചായക്കടയിലോ, സൗഹൃദ സദസിലോ, ഒരു സെമിനാര്‍ഹാളിലോ പോയാല്‍ എന്ത് തരത്തിലുള്ള സംസാരം നടക്കും അതിനുള്ള അവസരമാണ് ഈ ആപ്പ് ഒരുക്കുന്നത്. താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും, ലോകത്തെവിടെയുമുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനും, പാട്ടുകേള്‍ക്കാനും, ആശയപ്രകാശനത്തിനും ഇത് വേദിയൊരുക്കുന്നു. റൂം എന്ന ആശയത്തിലാണ് ചര്‍ച്ച വേദി രൂപീകരിക്കുന്നത്. ആര്‍ക്കും റൂം സംഘടിപ്പിക്കാം. 5000 അംഗങ്ങളെവരെ ഒരു റൂമില്‍ ഉള്‍പ്പെടുത്താം. റൂം സംഘടിപ്പിക്കുന്നയാളായിരിക്കും ,ആ റൂമിന്റെ മോഡറേറ്റര്‍. മോഡറേറ്റര്‍ക്ക് റൂമില്‍ സംസാരിക്കേണ്ടവരെ തീരുമാനിക്കാം. ഒരു റൂമില്‍ കയറിയാല്‍ അയാള്‍ക്ക് അവിടെ നടക്കുന്ന എന്ത് സംസാരവും കേള്‍ക്കാം.നേരത്തെ ഐഒഎസിൽ മാത്രം ലഭിച്ചുകൊണ്ടിരുന്ന അപ്ലിക്കേഷൻ ആണ് ക്ലബ്ഹൗസ്. മെയ് 21 മുതലാണ് ആപ്ലിക്കേഷൻ ആൻഡ്രോയ്ഡിൽ ലഭ്യമായി തുടങ്ങിയത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സല്യൂട്ട് ആണ് താരത്തിന്റെ പുറത്തിറങ്ങാനുളള പ്രധാനപ്പെട്ട സിനമ.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. വിക്രമാദിത്യന്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇതിന് മുമ്പ് പൊലീസ് വേഷം അവതരിപ്പിച്ചിട്ടുള്ളത്. ബോളിവുഡില്‍ കോക്ടെയ്ല്‍, ലക്‌നൗ സെന്‍ട്രല്‍, ഹാപ്പി ബാഗ് ജായേഗി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം ഡയാന പെന്റിയാണ് നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാലസ്വാമി, ഗണപതി, സാനിയ ഇയ്യപ്പന്‍, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.തമിഴകത്തെ പ്രശസ്ത സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ് സല്യൂട്ടിന്റെ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അസ്ലം കെ. പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകര്‍ പ്രസാദാണ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.