ദുല്‍ഖര്‍ സല്‍മാന്റെ സോയ ഫാക്ടറിന്റെ ചിത്രീകരണം ആരംഭിച്ചു

അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രമായ സോയ ഫാക്ടറിന്റെ ചിത്രീകരണം ആരംഭിച്ചു. അനൂജ ചൗഹാന്റെ സോയ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാനും സോനം കപൂറുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പിആര്‍ എക്‌സിക്യൂട്ടീവ് സോയ സിംഗ് സോലങ്കിയെ അടിസ്ഥാനമാക്കിയാണ് കഥ. സോനം കപൂറാണ് സോയ എന്ന കഥാപാത്രമായി അഭിനയിക്കുന്നത്. ദുല്‍ഖര്‍ ക്യാപ്റ്റന്‍ നിഖില്‍ ഖോദയുടെ വേഷവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിനു വേണ്ടി ദുല്‍ഖര്‍ ക്രിക്കറ്റില്‍ പരിശീലനവും നടത്തിയിരുന്നു. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും അഡ്‌ലാബ്‌സ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ റിലീസിനെത്തും.