നയന്‍താര ഡബിള്‍ റോളില്‍ ; ‘ഐറ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രമാണ് ‘ഐറ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സര്‍ജുന്‍ കെ. എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐറ ഒരു ഹൊറര്‍ ചിത്രമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് . ഈ സിനിമയില്‍ നയന്‍സ് ഡബിള്‍ റോളിലാണ് എത്തുന്നത്. കരിയറില്‍ ആദ്യമായാണ് നയന്‍താര ഡബിള്‍ റോളില്‍ അഭിനയിക്കുന്നത്.

നയന്‍താരയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘അറം’ നിര്‍മ്മിച്ച കെ ജെ ആര്‍ സ്റ്റുഡിയോസാണ് ഐറയും നിര്‍മ്മിക്കുന്നത്. ചിത്രം ക്രിസ്മസിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.