ഹോട്ടലിൽ ലഹരി ഉപയോഗം: ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും

','

' ); } ?>

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ പോലീസ് തീരുമാനിച്ചു. രണ്ട് പേരുടെ ജാമ്യത്തിലാവും വിട്ടയക്കുക. ശാസ്ത്രീയ പരിശോധനയ്ക്കായി ഷൈന്റെ മുടിയുടെയും നഖത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഷൈൻ പലതവണ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഡാൻസാഫ് സംഘവുമായി ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തിയത്. ഷൈൻ ടോം ചാക്കോയുടെ നേതൃത്വത്തിൽ ഹോട്ടലിൽ ലഹരി ഉപയോഗിക്കപ്പെടുന്നുവെന്നായിരുന്നു വിവരം.

പരിശോധനയ്ക്കെത്തിയപ്പോഴെല്ലാം നടൻ ഓടി രക്ഷപ്പെട്ടതായും ഇതിന് പിന്നിൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമമുണ്ടായിരുന്നുവെന്നുമാണ് പോലീസിന്റെ വിലയിരുത്തൽ. ചോദ്യം ചെയ്യലിൽ ഷൈന് കൃത്യമായ മറുപടി നൽകാൻ കഴിയാതെ വന്നതായും പോലീസ് അറിയിച്ചു. ലഹരി ഉപയോഗം ഉണ്ടെന്നും, മെത്താഫിറ്റമിൻ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഷൈൻ പോലീസിനോട് സമ്മതിച്ചു. എന്നാൽ, പോലീസ് പരിശോധനയ്ക്കെത്തിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് ഷൈന്റെ വാദം.

മുൻകാലങ്ങളിൽ ലഹരി ഉപയോഗം കൂടുതലായതോടെ ഷൈനെ ഡി അഡിക്ഷൻ സെൻ്ററുകളിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും, പിന്നീട് അവിടെനിന്ന് വിട്ടുപോയതായും ഷൈൻ മൊഴി നൽകി. പിതാവിന്റെ സഹായത്തോടെ കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തിൽ പിന്നീട് പ്രവേശിപ്പിച്ചതായും വിവരമുണ്ട്. എൻഡിപിഎസ് നിയമത്തിന്റെ സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തത്. ലഹരി ഉപയോഗം, ഉപയോഗിക്കാൻ പ്രേരിപ്പിക്കൽ, പങ്കാളിത്തം എന്നിവയാണ് ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങൾ.