പടക്കുതിര”യുടെ ഒഫീഷ്യൽ ട്രെയിലർ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും – ചിത്രം ഏപ്രിൽ 24 മുതൽ തിയേറ്ററുകളിൽ

','

' ); } ?>

സലോൺ സൈമൺ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “പടക്കുതിര”യുടെ ഒഫീഷ്യൽ ട്രെയിലർ ഇന്ന് ( ഏപ്രിൽ 21 തിങ്കളാഴ്ച) വൈകുന്നേരം 5 മണിക്ക് പുറത്തിറങ്ങും. ത്രില്ലറും ഹാസ്യവും ചേരുന്ന ചിത്രത്തിൽ അജു വർഗീസ്, രഞ്ജി പണിക്കർ, സൂരജ് വെഞ്ഞാറമൂട്, സിജ് റോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രിൽ 24-ന് ത്രൂ തരംഗം റിലീസ് മുഖേന തിയേറ്ററുകളിൽ എത്തും.

ഇന്ദ്രൻസ്, നന്ദു ലാൽ, ബൈജു എഴുപുന്ന, അഖിൽ കവലയൂർ, ജോമോൻ, ഷമീർ, ദിലീപ് മേനോൻ, കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്, ഷാജു ശ്രീധർ, ജെയിംസ് ഏലിയ, കാർത്തിക് ശങ്കർ, സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്, ഫീൽ ഫ്ലയിങ് എന്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ബിനി ശ്രീജിത്ത്, മഞ്ജു ഐ ശിവാനന്ദൻ, ആതിര എസ് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. .