‘ദൃശ്യം 2′ ബിഗ് സ്‌ക്രീനിലേക്ക്’; സർപ്രൈസ് പൊട്ടിച്ച് ആശിർവാദ് സിനിമാസ്

','

' ); } ?>

സിനിമാപ്രേമികൾക്ക് ആവേശമായി ‘ദൃശ്യം 2’ ബിഗ് സ്‌ക്രീനിലേക്ക്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് 2021-ൽ ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ചിത്രം ഏപ്രിൽ 10-ന് ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസാണ് ഈ സർപ്രൈസ് പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന മൂന്നാം ഭാഗത്തിന് മുന്നോടിയായാണ് രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തിക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങി ആഗോളതലത്തിൽ വലിയ ചർച്ചയായ ചിത്രമാണെങ്കിലും, കുടുംബസമേതം തിയേറ്ററിൽ ആസ്വദിക്കാൻ കഴിയാത്തതിന്റെ നിരാശയിലായിരുന്നു ആരാധകർ. ഈ കുറവ് പരിഹരിക്കാനാണ് സിനിമ ഇപ്പോൾ വെള്ളിത്തിരയിൽ എത്തുന്നത്. ഇതോടൊപ്പം തന്നെ ആരാധകർ ഏറെ കാത്തിരിക്കുന്ന ‘ദൃശ്യം 3’-യുടെ റിലീസ് തീയതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ഏപ്രിൽ രണ്ടിന് നിശ്ചയിച്ചിരുന്ന മൂന്നാം ഭാഗത്തിന്റെ റിലീസ് മെയ് 21-ലേക്കാണ് മാറ്റിയത്.

രണ്ടാം ഭാഗത്തിൽ നിന്നും വ്യത്യസ്തമായ ശൈലിയിലാകും മൂന്നാം ഭാഗം ഒരുങ്ങുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ഭാഗത്തിന്റെ നരേറ്റീവ് പാറ്റേണിൽ കൂടുതൽ വൈകാരികമായ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയാണ് മൂന്നാം ഭാഗം വരുന്നത്. ജോർജ്കുട്ടിയും കുടുംബവും നേരിടുന്ന പുതിയ നിയമപ്രശ്നങ്ങളും വൈകാരിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏപ്രിലിൽ രണ്ടാം ഭാഗവും മെയ് മാസത്തിൽ മൂന്നാം ഭാഗവും എത്തുന്നതോടെ സിനിമാ വിപണിയിൽ വലിയ ഉണർവുണ്ടാകുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.